നിയന്ത്രണം വിട്ട ട്രക്ക് ടോള്‍ ബൂത്തിലേയ്ക്ക് ഇരച്ചെത്തി, മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍

യിന്‍ചുവാന്‍ സിറ്റി: ടോള്‍ ബൂത്തില്‍ നിര്‍ത്തിയ കാറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറി. ടോള്‍ ബൂത്തും മുന്നിലുണ്ടായിരുന്ന കാറും ഇടിച്ച് നിരപ്പാക്കിയാണ് നിയന്ത്രണം വിട്ട ട്രക്ക് നിന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറും കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപെട്ടത്. ടോള്‍ ബൂത്തിലിരുന്ന ജീവനക്കാരി അപകടത്തില്‍ നിന്ന് ഓടി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.ചൈനയിലെ ടോള്‍ ബൂത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ട്രെക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും ബ്രേക്ക് തകരാറിലായതുമാണ് അപകട കാരണമെന്നാണ് സൂചന. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ യിന്‍ചുവാന്‍ സിറ്റിയിലാണ് അപടം നടന്നത്.