പെരുമഴയ്ക്കിടെ കുട്ടി ഓടിയില്‍ വീണു രക്ഷിക്കാന്‍ പാടുപെട്ട് യാത്രകാര്‍
ബീജിംഗ്: വെള്ളപ്പൊക്കത്തെ തുടര്ന്ന് ഓടയില് മുങ്ങിപ്പോയ പതിനൊന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന് ഒരു കൂട്ടം ആളുകള് ഒരുമിച്ച് പരിശ്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്. ചൈനയില് ഏപ്രില് 30 നമ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ശക്തമായ മഴയില് നിറഞ്ഞൊഴുകുന്ന റോഡ് സൈഡിലെ ഓടയില് കുട്ടി വീണ് പോകുകയായിരുന്നു. ഇടയ്ക്ക് മാത്രം തുറന്ന് കിടക്കുന്ന ഓടയിലൂടെ കുട്ടി ഒഴുകിപ്പോകുന്ന കണ്ട യാത്രികരാണ് രക്ഷയ്ക്കെത്തിയത്.
