ഗവേഷണ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് വളര്‍ത്തണമെന്ന് രാഷ്ട്രീയ നേതാക്കന്മാരുടെ ആവശ്യത്തിന് പിന്നാലെ കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് പിന്നാലെയാണ് ഈ ആവശ്യമെന്നാണ് പതഞ്ജലിയുടെ വാദം. കഞ്ചാവിന് ലഹരി നല്‍കുക എന്നതിലപ്പുറം വിവിധ ഗുണങ്ങള്‍ ഉണ്ടെന്നും ഇവ പണ്ട് കാലങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും പതഞ്ജലി പറയുന്നു. ഹരിദ്വാറിലുള്ള ഗവേഷണ കേന്ദ്രത്തില്‍ വിവിധ തരത്തിലുള്ള ചെടികളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണെന്നും പതഞ്ജലി അവകാശപ്പെടുന്നു. പലരാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാണ്.