Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ നേരിയ ആശ്വാസം; ജലനിരപ്പ് കുറയുന്നു

റാന്നി,കോഴഞ്ചേരി, മാരാമണ്‍ ,ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴുന്നതോടൊപ്പം മാന്നാര്‍ ,അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് പ്രളയ ജലം കയറുന്നുണ്ട്. പത്തനംതിട്ട കളക്ട്രേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിഭാഗം ‍ഡെപ്യൂട്ടി കളക്ടര്‍ - 04682322515, 8547610039
പത്തനംതിട്ട കളക്ടറേറ്റ്- 04682222515
 

Pathanamthitta water level decrease
Author
Pathanamthitta, First Published Aug 17, 2018, 6:32 AM IST

പത്തനംതിട്ട:രണ്ടുദിവസത്തെ പ്രളയത്തിന് ശേഷം പത്തനംതിട്ടയില്‍ നിന്നും ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. പത്തനംതിട്ടയിലെ റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താന്നിട്ടുണ്ട്. രണ്ടുദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. വെള്ളം താഴുന്നതോട ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 

റാന്നി,കോഴഞ്ചേരി, മാരാമണ്‍ ,ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിായി കൊല്ലത്തുനിന്ന് 85 ബോട്ടുകള്‍ കൂടി പത്തനംതിട്ടയിലെത്തിച്ചു. കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴുന്നതോടൊപ്പം മാന്നാര്‍ ,അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് പ്രളയ ജലം കയറുന്നുണ്ട്. കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 23 ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍ തുടങ്ങിയവുമായാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. പത്തനംതിട്ട കളക്ട്രേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിഭാഗം ‍ഡെപ്യൂട്ടി കളക്ടര്‍ - 04682322515, 8547610039
പത്തനംതിട്ട കളക്ടറേറ്റ്- 04682222515

Follow Us:
Download App:
  • android
  • ios