കൊല്ലം: പത്തനാപുരത്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും. ആത്മഹത്യ ചെയ്ത സുഗതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക.
അതേസമയം സുഗതന്റെ വര്‍ക്ക്‌ഷോപ്പിനെതിരെ സമരം നടത്തിയ പാര്‍ട്ടിക്കാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പണം ആവശ്യപ്പെട്ടിരുന്നതായി സുഗതന്റെ മകന്‍ സുനില്‍ ഏഷ്യനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ചെറിയ തുക ആയിരുന്നുവെങ്കില്‍ നല്‍കാന്‍ തയ്യാറായിരുന്നു. വര്‍ക്ക് ഷോപ്പ് നിര്‍മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചിലവാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെത്തിയത്. പാര്‍ട്ടിക്കാരാണ് തന്റെ പിതാവിന്റെ മരണത്തിന് കാരണം - സുനില്‍ ആരോപിക്കുന്നു.
പ്രവാസിയായിരുന്ന സുഗതന്‍ പത്തനാപുരത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഈ സ്ഥലം വയല്‍ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ച സുഗതന്റെ് മൃതദേഹം അല്‍പസമയത്തിനകം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സുഗതന്റെ ബന്ധുകളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തും. അതേസമയം തങ്ങളുടെ പ്രതിഷേധം സുഗതനെതിരെ ആയിരുന്നില്ലെന്നാണ് ഐ.ഐ.വൈ.എഫിന്റെ നിലപാട്.
