പത്തനാപുരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍

കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. പത്തനാപുരം മങ്കോട് സ്വദേശി അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അഖിലിനെ പൊലീസ് പിടികൂടുന്നത്. അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അഖില്‍ രണ്ട് വര്‍ഷത്തിലധികമായ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ അഖില്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരിപ്പുറം കോളനിയില്‍ നിന്ന് പത്തനാപുരം എസ്ഐ പുഷ്പകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലഹരിമരുന്നിന് അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്പും അഖില്‍ പല കേസുകളിലും പ്രതിയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.