ജൂനഗഥ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്. രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് സോംനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അമിത് ഷായുടെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ പട്ടേല്‍ സമുദായക്കാര്‍ ചീമുട്ട എറിയുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യം ബി ജെ പി നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജൂണില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ വോട്ട് ബാങ്കായ പട്ടേല്‍ സമുദായത്തിന്‍റെ പ്രതിഷേധം ബി.ജെ.പി നേതൃത്വത്തിന് തലവേദനയാണ്.

ഗുജറാത്തില്‍ മോഡിയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ എത്തിയത്.