കണ്ണിലേറ്റ കടിയെ തുടർന്ന് അണുബാധ ഉണ്ടായി

മുംബൈ: ചികിത്സയ്ക്കിടെ എലിയുടെ കടിയേറ്റ രോഗി മരിച്ചു. മുംബൈ നഗരസഭയുടെ കീഴിലുള്ള ബാൽ താക്കറെ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗിയാണ് എലിയുടെ കടിയേറ്റ കാരണം മരിച്ചത്. 

ട്രോമാ കെയറിലെ ചികിത്സക്കിടെയാണ് രോഗിയ്ക്ക് എലിയുടെ കടിയേറ്റത്. കണ്ണിലേറ്റ കടിയെ തുടർന്ന് അണുബാധ ഉണ്ടായി. എന്നാൽ രോഗിയെ എലി കടിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതരുടെ വാദം.