കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ചാലപ്പുറം സ്വദേശി സജീവ് കുമാറാണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രാത്രിയാണ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശുചിമുറിയിൽ സജീവ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 21 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം സജീവിനെ ഡയാലിസിസിന് വിധേയനാക്കായിരുന്നു. തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സജീവ് ശുചിമുറിയിൽ പോയി ഏറെ നേരം കഴിഞ്ഞിട്ടും വരാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബഡ്ഷീറ്റ് ഉപയോഗിച്ച് ജനാലയുടെ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തീവ്രപരിചരണ വിഭാഗത്തിൽ രോഗിയുടെ ബന്ധുക്കളെ നിർത്താതിനാൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രദ്ധയുണ്ടായില്ലെന്ന് സജീവിന്‍റെ ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീയക്കിയ മൃതശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.