ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ മദ്യ നിരോധനം പാറ്റ്ന ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം. മദ്യം ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന സര്‍ക്കാര്‍ ഉത്തരവിനെ കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് സമ്പൂ‌ര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയത്. തെരഞ്ഞടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പുര്‍ണ മദ്യനിരോധനം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയ ശേഷം ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയത്.