പട്ടാമ്പി സ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടമ്പോള്‍ ആയിരുന്നു സംഭവം.

പാലക്കാട്: പട്ടാമ്പി റെയില്‍വേസ്റ്റേഷനില്‍ വച്ച് തീവണ്ടിയുടെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പെട്ടു പോയത്. 

പട്ടാമ്പി സ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടമ്പോള്‍ ആയിരുന്നു സംഭവം. തീവണ്ടിയുടെ ബി 2. ബി 3 ബോഗികളാണ് വേര്‍പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍വലിയ അപകടം ഒഴിവായി. ബോഗികള്‍ യോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.