Asianet News MalayalamAsianet News Malayalam

പാറ്റൂര്‍: നാലര സെന്‍റ് ഭൂമി കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവ്

  • വിവാദഭൂമിയില്‍ പരിശോധന നടത്തിയ ജില്ല സര്‍വേ വകുപ്പ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടാണ് കേസില്‍ സര്‍ക്കാരിന് തുണയായത്.
pattoor land case lokayuktha verdict

തിരുവനന്തപുരം; പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്ളാറ്റുടമകള്‍ കൈയേറിയ നാലര സെന്‍റ് സ്ഥലം കൂടി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. നേരത്തെ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്‍റ ഭൂമി കൂടാതയൊണ് മറ്റൊരു നാലര സെന്‍റ് കൂടി ഏറ്റെടുക്കാന്‍ വിധി വന്നിരിക്കുന്നത്. പാറ്റൂരില്‍ 16.5 സെന്‍റ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദത്തെ ശരിവയ്ക്കുന്നതാണ് ലോകായുക്ത വിധി. 

വിവാദഭൂമിയില്‍ പരിശോധന നടത്തിയ ജില്ല സര്‍വേ വകുപ്പ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടാണ് കേസില്‍ സര്‍ക്കാരിന് തുണയായത്. സ്ഥലം പരിശോധിച്ച സര്‍വേ സൂപ്രണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത 12 സെന്‍റ കൂടാതെ മറ്റൊരു നാലരസെന്‍റ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചത്. 
 
പാറ്റൂരിലെ കെട്ടിട്ടത്തിന്‍റെ സുപ്രധാനമായ ഭാഗം നിലനില്‍ക്കുന്നത് പുറന്പോക്കായി കണക്കാക്കിയ ഈ നാലര സെന്‍റിലാണ്, അതിനാല്‍ തന്നെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നുവെങ്കില്‍ ഈ കെട്ടിട്ടം പൊളിച്ചുവേണം അത് ചെയ്യാന്‍. ലോകായുക്തയുടെ വിധിക്കെതിരെ ഫ്ലാറ്റുമടകള്‍ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍  സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും. 

Follow Us:
Download App:
  • android
  • ios