തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമി ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ വീണ്ടും അളക്കും. ഈ മാസം 18 നാണ് ഭൂമി അളക്കുക. 12.95 സെന്റ് പുറമ്പോക്ക് പാറ്റൂരില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഭൂമി സംരക്ഷിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നുള്ള ഹര്‍ജിക്കാരന്റെ അപേക്ഷയെ തുടര്‍ന്നാാണ് വീണ്ടും അളക്കുന്നത്.