തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് വാങ്ങിയവരുടെ പട്ടിക ഇന്ന് ലോകായുക്ത പരിശോധിക്കും. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചുവെന്നരോപിക്കുന്ന ഫ്‌ളാറ്റ് വാങ്ങിയവരുടെ പട്ടിക പുറത്തുവിടണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം നേരെത്ത ഫ്‌ളാറ്റ് കമ്പനി എതിര്‍ത്തിരുന്നു.
ലോകായുക്തയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് കമ്പനി ഉടമകളുടെ പട്ടിക ഹാജരാക്കി. ഈ പട്ടികയാണ് ഇന്ന് ലോകായുക്ത പരിശോധിക്കുന്നത്.
