ആരാധകര്‍ക്ക് ഹൃദയഭേദകമായിരുന്നു ഫ്രാന്‍സിനെതിരായ മെസിയുടെ തോല്‍വിക്ക് ശേഷമുള്ള നില്‍പ്പ്

മോസ്കോ: ആരാധകര്‍ക്ക് ഹൃദയഭേദകമായിരുന്നു ഫ്രാന്‍സിനെതിരായ മെസിയുടെ തോല്‍വിക്ക് ശേഷമുള്ള നില്‍പ്പ്. എന്നാല്‍ അനര്‍ഹമായ ഒരു നിമിഷം അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന് ശേഷവും സംഭവിച്ചു. ആ നിമിഷത്തിലെ താരം പോള്‍ പോഗ്ബയായിരുന്നു. ഫ്രാന്‍സിനോട് തോറ്റ് നിരാശയോടെ നില്‍ക്കുന്ന ലയണല്‍ മെസ്സിയെ പോഗ്ബ വന്ന് ആശ്വസിപ്പിക്കുകയായിരുന്നു. 

പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിക്കുകയായിരുന്നു പോഗ്ബ. എന്നിട്ട് തല മെസ്സിയുടെ തലയില്‍ മുട്ടിച്ചു. ഫുട്‌ബോളിലെ മനോഹരമായ കാഴ്ച്ച എന്നാണ് സോഷ്യല്‍ മീഡിയ ഇതിന് നല്‍കിയ വിശേഷണം. നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചത്.