ദില്ലി: 18,000 രൂപ കുറഞ്ഞ മാസവേതനമായി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. ജോലിയുടെ സ്വഭാവം, സ്ഥലം, നൈപുണ്യ ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ വേതന നിരക്കും വ്യത്യാസപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. വേതന പരിഷ്‌കര ഫോര്‍മുല തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.