കൊച്ചി:പയ്യോളി മനോജ് വധക്കേസിലെ റിമാന്‍റ് റിപ്പോര്‍ട്ട് സിപിഎമ്മിന് തിരിച്ചടിയാകുന്നു. മനോധിജനെ കൊലപ്പെടുത്തിയ വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലല്ലെന്നും രാഷ്ട്രീയ കൊലപാതകമെന്നും സിബിഐ റിമാൻഡ് റിപ്പോർട്ട്. 

സിപിഎം ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു കൊലപാതകമെന്നും സിബിഐ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ഏരിയാ കമ്മിറ്റി അംഗീകാരം നൽകി. കൊലപാതകത്തിന് വിവിധ ബ്രാഞ്ചുകളിൽ നിന്ന് ക്യത്യത്തിന് ആളുകളെ തെരഞ്ഞെടുത്തു. 

അന്നത്തെ ഏരിയാ സെക്രട്ടറി എന്ന നിലയിലാണ് ചന്തുവിനെ അറസ്റ്റു ചെയ്തത്. ഇയാൾക്ക് ക്യത്യം സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്നു . കൊലപാതകത്തിനുപയോഗിച്ച ആയുധക്കളടക്കം ചില തെളിവുകൾ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.