തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരന് എംഎല്‍എയുടെ മര്‍ദ്ദനമേറ്റതായി പരാതി. പൂഞ്ഞാര്‍ എംഎല്‍എയായ പി സി ജോര്‍ജ്ജാണ് കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്. എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീയിലെ ജീവനക്കാരനായ മനുവിനാണ് പി സി ജോര്‍ജ്ജിന്റെ മര്‍ദ്ദനമേറ്റത്. ഊണ് കൊണ്ടുവരാന്‍ വൈകിയതിനാണ് പി സി ജോര്‍ജ്ജ് എംഎല്‍എ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്. മുഖത്ത് മര്‍ദ്ദനമേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മര്‍ദ്ദനമേറ്റ കാന്റീന്‍ ജീവനക്കാരന്‍ നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കാന്‍റീന്‍ ജീവനക്കാരനെ തല്ലിയിട്ടില്ലെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ പ്രതികരിച്ചു. ഊണ് കൊണ്ടുവരാന്‍ വൈകിയതിന് ജീവനക്കാരനോട് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നത് ശരിയാണ്. അല്ലാതെ തല്ലിയിട്ടില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി.