Asianet News MalayalamAsianet News Malayalam

വേണ്ടി വന്നാൽ തോക്കെടുക്കാൻ മടിക്കില്ലെന്ന് പി.സി ജോർജ്

തനിക്ക് നേരെ അക്രമണം ഉണ്ടായാൽ തോക്കെടുക്കുമെന്നും ആവശ്യമെങ്കിൽ വെടിവെയ്ക്കുമെന്നും പി.സി. ജോർജ് എം.എൽ.എ. മുണ്ടക്കയം വെള്ളനാടിയിൽ തൊഴിലാളികൾക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തെപ്പറ്റി മധ്യമങ്ങളോട് സംസാരിക്കുകയിരുന്നു പി.സി. ജോർജ്. 

pc george on threatens estate workers at gun poin
Author
Kottayam, First Published Aug 13, 2018, 2:05 PM IST

കോട്ടയം: തനിക്ക് നേരെ അക്രമണം ഉണ്ടായാൽ തോക്കെടുക്കുമെന്നും ആവശ്യമെങ്കിൽ വെടിവെയ്ക്കുമെന്നും പി.സി. ജോർജ് എം.എൽ.എ. മുണ്ടക്കയം വെള്ളനാടിയിൽ തൊഴിലാളികൾക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തെപ്പറ്റി മധ്യമങ്ങളോട് സംസാരിക്കുകയിരുന്നു പി.സി. ജോർജ്. 

പാവപ്പെട്ട കുടുംബങ്ങളുടെ പരാതിയ്ക്ക് പരിഹാരം കാണുന്നതിനാണ് താൻ അവിടെ എത്തിയത്. തന്നെ പേടിപ്പിക്കാൻ വന്നവരോട് പോടാ എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും തോക്കെടുത്തിട്ടില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ഹൈക്കോടതി ഈ കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തതാണ്. സംഭവിച്ചതെന്താന്ന് പൊതുജനങ്ങൾക്കറിയാം. തന്റെ കൈയ്യിൽ ഇപ്പോഴും തോക്കുണ്ട്. ഇതിന് ലൈസ്സെൻസും ഉണ്ട്. പ്രശ്‌നങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നുമില്ലെന്നും  പി.സി. ജോർജ് കൂട്ടിച്ചേര്‍ത്തു.

2017 ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസൺ എസ്റ്റേറ്റിനോട് ചേർന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകൾ അടച്ചതിനെതുടർന്നാണ് സ്ഥലം എം.എൽ.എ. കൂടിയായ പി.സി.ജോർജ് എത്തിയത്. പുറമ്പോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയിൽ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എൽ.എ.യും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്നു എം.എൽ.എ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തോളം അന്വേഷണം നീണ്ടു പോയി. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പി.സിക്കെതിരെ ചുമത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യന്‍ ശ്രമിച്ചുവെന്ന പി.സി ജോര്‍ജ്ജിന്റെ പരാതിയില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെയും മുണ്ടക്കയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios