കോട്ടയം: പി.സി ജോര്‍ജിന്റെ ഫ്‌ളക്‌സില്‍ ചാണകം തളിച്ചും ചൂലിനടിച്ചും സ്ത്രീകളുടെ പ്രതിക്ഷേധം. പി.സി. ജോര്‍ജിന്റ സ്ത്രിവിരുദ്ധ നിലപാടുകള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ മുണ്ടക്കയത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സ്ത്രികള്‍ പ്രതിക്ഷേധിച്ചത്.
സി.പി.എം. ലോക്കല്‍ കമ്മറ്റി ഓഫീസായ നയനാര്‍ ഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോസ്‌വേ ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ ഫ്‌ളക്‌സ് ബോര്‍ഡിന് നേരെ സ്ത്രീകള്‍ രോഷപ്രകടനം നടത്തിയത്.
കയ്യില്‍ കരുതിയിരുന്ന ചാണകം ഇവര്‍ ഫ്‌ളക്‌സില്‍ തളിക്കുകയും, ചൂലുകൊണ്ട ഫ്‌ളക്‌സില്‍ അടിക്കുകയുമായിരുന്നു. നൂറു കണക്കിന് സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി അഡ്വ. സതീദേവി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ.വി ബിന്ദു അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്കുട്ടി സ്വാഗതം ആശംസിച്ചു.
