മുണ്ടക്കയം: എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോര്‍ജിന്റെ ഭീഷണി. മുണ്ടക്കയം എസ്‌റ്റേറ്റിലാണ് സംഭവം. ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. സംസാരത്തിനിടെ തോക്ക് ചുണ്ടി തൊഴിലാളികള്‍ക്ക് നേരെ അദ്ദേഹം കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് പി.സി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കയ്യേറ്റത്തിന് ശ്രമിച്ചപ്പോള്‍ സ്വയരാക്ഷാര്‍ത്ഥമാണ് തോക്ക് എടുത്തത് എന്നാണ് പിസി ജോര്‍ജ്ജിന്‍റെ വാദം.