കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പി സി ജോര്‍ജ് എംഎല്‍എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയക്ക്ലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പി സി ജോര്‍ജിന്‍റെ പ്രസ്താവന. 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പി സി ജോര്‍ജ് എംഎല്‍എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയക്ക്ലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പി സി ജോര്‍ജിന്‍റെ പ്രസ്താവന. 

സന്ദര്‍ശനം അരമണിക്കുറോളം നീണ്ടുനിന്നു. ഇതൊരു രഹസ്യസന്ദര്‍ശനമല്ലെന്നും നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്‍റെ ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

അതേസമയം, പി സി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി. തന്നെ അധിക്ഷേപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.