കൊച്ചി: പി ഡി പി സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ സുബൈര്‍ സബാഹി കൊച്ചിയില്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ സുബൈര്‍ സബാഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഖബറടക്കം നാളെ രാവിലെ 10ന് തലയോലപ്പറമ്പ് കരിപ്പാടം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. സബാഹിയുടെ മരണം വ്യക്തിപരമായും രാഷ്ടീയപരമായും വലിയ നഷ്ടമാണെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി അറിയിച്ചു.