ശ്രീനഗർ: ജമ്മു കശ്മീരിൽ പി ഡിപിയുടെ മുതിർന്ന നേതാവ് വെടിയേറ്റു മരിച്ചു. ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഭരണ കക്ഷിയായ പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ് അബ്ദുൽ ഗനി ദാര്‍ പ്ലഗ്ലീന ഏരിയയിൽവെച്ച്അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്.
കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഗനി ദാറിനു നേരെ ആക്രമണം. നെഞ്ചില്‍ മൂന്നു തവണ വെടിയേറ്റ ദര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നാണ് വിവരം. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മെഹബൂബ മോദിയോട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
