തിരുവനന്തപുരം: മുഖ്യമന്ത്രിയെ കുറ്റക്കാരന്‍ ആക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് തോമസ് ചാണ്ടി രാജിവച്ചതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍. സിപിഐയുടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ആയേക്കുമെന്നും പീതാംബരന്‍ പറഞ്ഞു. മന്ത്രിമാര്‍ കുറ്റവിമുക്തര്‍ ആകുന്നത് വരെ പിടിച്ചുനില്‍ക്കേണ്ട ആവശ്യം എന്‍സിപിക്ക് ഇല്ല, മന്ത്രിസ്ഥാനം നല്‍കുകയെന്നത് മുന്നണിയുടെ കടമയാണ് എന്നും പീതാംബരന്‍ പറഞ്ഞു
രാജി വയ്ക്കുന്നതിന് തൊട്ടുമുന്‍പ് തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ കടുത്ത നിലപാടെടുത്തത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ പറഞ്ഞു.
നടപടി അസാധാരണമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത് എന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ കാനം വ്യക്തമാക്കുന്നു.
