പത്തടി താഴ്ചയിലേക്കുള്ള വിള്ളലിലേക്ക് ഷേർപ്പ വീണതായാണ് രക്ഷാപ്രവർത്തകരുടെ നിഗമനം
ഡാര്‍ജിലിംഗ്: പ്രശസ്ത പർവതാരോഹകൻ പേമ്പാ ഷേർപ്പയെ കാണാനില്ല. സൻസാർ കംഗ്രി മലനിരകളിലെ പർവതാരോഹണം കഴിഞ്ഞ് മടങ്ങവേയാണ് ഷേർപ്പയെ കാണാതായത്. . ഡാർജിലിങിൽ നിന്നുള്ള ഷേർപ്പ എട്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്.
ജൂണ്‍ 20ന് കൊല്‍ക്കത്തയില്‍ നിന്നുമുള്ള ഒരു സംഘത്തിനൊപ്പമാണ് ഷേര്‍പ്പ യാത്ര തുടങ്ങിയത്. ജൂലൈ 13 മുതല്‍ ഷേര്‍പ്പയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ഷേര്‍പ്പയുട ഭാര്യ പറഞ്ഞു.
