ജീവൻറെ വിലയറിഞ്ഞ നാട്ടുകാർ മിണ്ടാപ്രാണിക്ക് പുതുജീവൻ ടാർവീപ്പയിലെ നായെ പുറത്തെടുത്തു മണിക്കൂറുകള്‍ നീണ്ട പരിശ്രമം
തിരുവനന്തപുരം: ടാർ വീപ്പയിൽ കുരുങ്ങിയ മിണ്ടാപ്രാണിയെ രക്ഷിച്ച് നാട്ടുകാരും മൃഗസ്നേഹികളും. തിരുവനന്തപുരം പൂജപ്പുരയിൽ ടാർ വീപ്പിൽ കുരുങ്ങിയ തെരുവു നായയെ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
രാവിലെയാണ് നായ ടാര്വീപ്പയില് വീണത്. ഉരുകിയ ടാറില് നായയുടെ ശരീരം ഒട്ടിപിടിച്ച് കിടക്കുകയായിരുന്നു. നാട്ടുകാരും പീപ്പിൾ ഫോർ ആനിമൽ സംഘടനയിലെ പ്രവര്ത്തകരും ചേര്ന്ന് നടത്തിയ മൂന്ന് മണിക്കൂര് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് നായയെ പുറത്ത് എടുത്തത്.
