വിമർശനങ്ങൾക്ക് കുമ്മനത്തിന്റ മറുപടി ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു നമസ്തേ പോലും തിരികെ പറയാത്തവരുണ്ടായിരുന്നു

കോട്ടയം: ഗവർണർ ആകുന്നതിന് മുൻപ് താനൊരു നമസ്തേ പറഞ്ഞാൽ പോലും തിരികെ പറയാത്തവരുണ്ടായിരുന്നുവെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. തന്നെ പരിപാടികൾക്ക് ക്ഷണിക്കാൻ പോലും പലരും ഭയപ്പെട്ടിരുന്നുവെന്നും കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിന്ന് തന്നെ കെട്ടുകെട്ടിച്ചുവെന്ന ആക്ഷേപങ്ങൾക്കാണ് കോട്ടയം പ്രസ് ക്ലബിന്റെ സ്വീകരണത്തിൽ കുമ്മനം മറുപടി നൽകിയത്. ഗവർണർ ആകുന്നതിന് മുൻപുള്ള അനുഭവങ്ങളെക്കുറിച്ചും കുമ്മനം സ്വീകരണയോഗത്തില്‍ പറഞ്ഞു.

വൃത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെങ്കിലും ആരെയും അവഗണിക്കുന്നത് ശരിയല്ലെന്ന് കോട്ടയം പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ ടി തോമസ് ജോസ് കെ മാണി എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പങ്കെടുത്ത സ്വീകരണചടങ്ങിൽ നിന്നും ഇടതുപക്ഷ എംഎൽഎമാർ വിട്ട് നിന്നു