ഒരു എ.എസ്.ഐയും ഏതാനും പോലീസുകാരും ചേര്‍ന്നാണ് സുധാകരനെ പിടികൂടിയത്. പിന്നാലെ ഇവിടേക്ക് പാഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സുധാകരനെ ബലമായി മോചിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്തയാളെ സിപിഎം പ്രവര്ത്തകര് ബലമായി മോചിപ്പിച്ചു. ബോംബേറ് കേസില് പ്രതിയായ സുധാകരന് എന്ന സിപിഎമ്മുകാരനെയാണ് പോലീസ് കസ്റ്റഡിയില് നിന്നും സിപിഎം പ്രവര്ത്തകര് രക്ഷപ്പെടുത്തിയത്. പേരാമ്പ്ര ടൗണിനടുത്ത് വച്ചായിരുന്നു സംഭവം.
ഒരു എ.എസ്.ഐയും ഏതാനും പോലീസുകാരും ചേര്ന്നാണ് സുധാകരനെ പിടികൂടിയത്. പിന്നാലെ ഇവിടേക്ക് പാഞ്ഞെത്തിയ സിപിഎം പ്രവര്ത്തകര് സുധാകരനെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവം ആദ്യം മൂടിവയ്ക്കാനാണ് പോലീസ് ശ്രമിച്ചതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ കണ്ടാലറിയാവുന്ന ചില സിപിഎം പ്രവര്ത്തകരുടെ പേരില് കേസെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട സുധാകരനെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്.
ശിവജിസേന എന്ന സംഘടനാ പ്രവര്ത്തകരും സിപിഎമ്മുകാരും തമ്മിലുള്ള സംഘര്ഷത്തെ തുടര്ന്ന് കുറച്ചു കാലം മുന്പ് പ്രദേശത്തെ വീടുകള്ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തിലാണ് സുധാകരനെതിരെ പോലീസ് കേസെടുത്തത്.
