Asianet News MalayalamAsianet News Malayalam

ജൈവ പച്ചക്കറി കടകളിലും  വിഷാംശമുള്ള പച്ചക്കറികള്‍

pesticides in organic vegetables
Author
Thiruvananthapuram, First Published Jan 26, 2017, 12:13 PM IST

കൃഷി  വകുപ്പിന്റെയും കാര്‍ഷിക     സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 31 വരെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി  വെള്ളായണി  കാര്‍ഷിക  കോളേജിലെ  കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള  അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ  കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ്  ക്രൊമറ്റോഗ്രാഫ്,  മാസ്സ്  സ്‌പെക്ട്രോമീറ്റര്‍  എന്നീ  ഉപകരണങ്ങളുമുള്ള അ ന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി  കാര്‍ഷിക  കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്. 

തിരുവനന്തപുരം, എറണാകളും, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ച ജൈവ പച്ചക്കറികളിലാണ് കീടനാശിനി അംശം കണ്ടെത്തിയത്. 27 ഇനങ്ങളില്‍പ്പെട്ട 68 സാമ്പിളുകളാണ് പരിശോധിച്ചത്. കറിവേപ്പില, പച്ചമുളക്, പുതീനയില എന്നിവയുടെ സാമ്പിളുകളിലാണ് കീടനാശിനികള്‍ കണ്ടെത്തിയത്. സൈപര്‍മെത്രിന്‍, ക്ലോര്‍പെറി ഫോസ്, ഫെന്‍പോപാ്രതിന്‍,ബെഫെന്‍ത്രിന്‍,പ്രൊഫെനോപോസ്, എത്തയോണ്‍ എന്നീ കീടനാശിനികളുടെ അംശങ്ങളാണ് ജൈവപച്ചക്കറികളില്‍ കണ്ടെത്തിയത്. 

പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍,  പഴവര്‍ഗ്ഗങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ  അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. 

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 27 ഇനം  പച്ചക്കറികളുടെ 64 സാമ്പിളുകളും പരിശോധിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, ത്യശ്ശൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുവിപണി, ജൈവപച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരി ച്ച 18 ഇനം പഴവര്‍ഗ്ഗങ്ങളുടെ 25 സാമ്പിളും ഇതോടൊപ്പം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 21 ഇനങ്ങളില്‍പ്പെട്ട  67 സുഗന്ധവ്യഞ്ജന, മസാലപ്പൊടി സാമ്പിളുകളാണ് പരിശോധിച്ചത്. 


താഴെപ്പറയുന്ന ജൈവ പച്ചക്കറികളിലാണ് വിഷാംശം കണ്ടെത്തിയത്

pesticides in organic vegetables

pesticides in organic vegetables

ഈ ജൈവ പച്ചക്കറികള്‍ കീടനാശിനി മുക്തം  

pesticides in organic vegetables

Follow Us:
Download App:
  • android
  • ios