'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്. 

തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, ത്യശ്ശൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുവിപണി, ജൈവപച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച 18 ഇനം പഴവര്‍ഗ്ഗങ്ങളുടെ 25 സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. 

18 ഇനങ്ങളിലായി 25 പഴവര്‍ഗ സാമ്പിളുകളാണ് പരിശോധിച്ചത്. 17 ഇനങ്ങളില്‍ കീടനാശിനി അംശം കണ്ടെത്തിയില്ല. എന്നാല്‍, സിംല ആപ്പിളില്‍ വിഷാംശം കണ്ടെത്തി.


ഇവയൊക്കെയാണ് സുരക്ഷിതമായ പഴവര്‍ഗങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.