പൊലീസ് അന്വേഷണം പ്രഹസനമെന്നാണ് ഹര്‍ജിയില്‍ ആരോപണം.അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണം. 

ആലപ്പുഴ: ബിഷപ്പിനെതിരായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ആലപ്പുഴ സ്വദേശി വി.രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം പ്രഹസനമെന്നാണ് ഹര്‍ജിയില്‍ ആരോപണം. അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് ഐ.ജി വിജയ് സാക്കറേ പറഞ്ഞു. കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നാണ് ഐ.ജി പറഞ്ഞത്. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇരയ്ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി ഇപി ജയരാജന്‍ ഇന്ന് പറഞ്ഞിരുന്നു.