ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ജലന്ധർ ബലാത്സംഗക്കേസിലെ  സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ജലന്ധർ ബലാത്സംഗക്കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

മലയാള വേദി സംഘടനയുടെ പ്രസിഡന്‍റ് ജോർജ് വട്ടുകുളമാണ് ഹര്‍ജി നൽകിയത്. ബിഷപ്പ് ജയിലിലായിരിക്കെ ബിഷപ്പുമാരടക്കം സന്ദർശിക്കാനെത്തിയത് സാക്ഷികൾക്ക് നേരെ ഇനിയും ഭീഷണിയുണ്ടാകുമെന്നതിന്‍റെ സൂചനയാണ്. ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റർ ബിഷപ്പിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് ഫ്രാങ്കോക്ക് ഒരുക്കിയിരുന്നത്. പിന്നീടാണ് ദുരൂഹ സാഹചര്യത്തിൽ പുരോഹിതനായ പ്രധാന സാക്ഷിയുടെ മരണമുണ്ടാകുന്നതെന്നും ഹർജിയില്‍ പറയുന്നു.