വിലയില്‍ നിന്ന് ഒരു ലിറ്ററിന് ഒരു രൂപയാകും കുറയുക
തിരുവനന്തപുരം: ഇന്ന് മുതല് സംസ്ഥാനത്ത് വില്ക്കുന്ന പെട്രോളിനും ഡീസലിനും വില കുറയും. എത്ര രൂപയാണോ വില, അതില് നിന്ന് ഒരു ലിറ്ററിന് ഒരു രൂപയാകും കുറയുക. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് വില്പ്പന നികുതി വേണ്ടെന്ന് വയ്ക്കാന് സര്ക്കാർ തീരുമാനിച്ചത്.
പെട്രോളിനും ഡീസലിനും ഏറ്റവും അധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില് മൂന്നാം സ്ഥാനത്തായിരുന്നു കേരളം. പ്രതിവർഷം 509 കോടി രൂപ നഷ്ടമാണ് നികുതി കുറയ്ക്കുന്നതിലൂടെ സര്ക്കാരിനുണ്ടാകുന്നത്. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സര്ക്കാർ നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
