കോഴിക്കോട്: പോലീസ് പെട്രോളിംഗ് വാഹനത്തിന് നേരെ പെട്രോള്‍ ബോബേറ്. നാദാപുരത്തിനടുത്ത് അരൂരില്‍ ആണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അരൂര്‍ ടൗണിനടുത്ത് നിന്നാണ് ബോംബേറുണ്ടായത്. വാഹനത്തിന്റെ ഇരുപത് മീറ്റര്‍ അടുത്ത് നിന്നായിരുന്നു ആക്രമണം. സമീപകാലത്തായി നാദാപുരത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു. പോലീസിനെ അക്രമിച്ച് വീണ്ടും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്ന് പോലീസ് പറയുന്നു.