സംസ്ഥാനത്ത് പെട്രോള്‍ വില ചരിത്രത്തിലാദ്യമായി 80 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില എണ്‍പത് രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ 80.1 ആണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് 73.6രൂപയായി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കോഴിക്കോട് 78.97 രൂപയാണ് പെട്രോളിന്. 72.12 രൂപയ്ക്കാണ് ഡീസലിന്റെ ഇന്നത്തെ വില്‍പ്പന.