സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു പെട്രോളിന് ഒരു രൂപ 11 പൈസയും ഡീസലിന് ഒരു രൂപ 8 പൈസയുമാണ് കുറഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒരു രൂപ 11 പൈസയും ഡീസലിന് ഒരു രൂപ 8 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 44 പൈസയും ഡീസലിന് 74 രൂപ 5 പൈസയാണ് നിരക്ക്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രകാരം എക്സെസ് നികുതി കുറച്ചതാണ് ഇന്ധനവില ഇത്രയും കുറയാൻ കാരണം. പെട്രോൾ-ഡീസൽ വിലയിൽ 18 ദിവസത്തിനിടയിലെ ഏറ്റവും വലിയ ഇളവാണിത്.
കൊച്ചിയിൽ പെട്രോളിന് 80 രൂപ 17 പൈസയും ഡീസലിന് 72 രൂപ 86 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 80 രൂപ 42 പൈസയും ഡീസലിന് 73 രൂപ 12 പൈസയുമാണ് വില. രാജ്യത്തെ മറ്റിടങ്ങളിൽ പെട്രോളിന് 11 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കുറഞ്ഞത് .
