Asianet News MalayalamAsianet News Malayalam

പെട്രോള്‍-ഡീസല്‍ വില കുറച്ചു

Petrol price cut
Author
New Delhi, First Published Nov 15, 2016, 10:03 AM IST

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽവരും. തുടര്‍ച്ചയായി മൂന്നുതവണ വില വര്‍ധിപ്പിച്ചശേഷമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവ് വരുന്നത്.

ഒക്ടോബര്‍ നാലിന് ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരില്‍ പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 10 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 15ന് പെട്രോളിയം കമ്പനികളുടെ അവലോകനത്തിന് ശേഷം പെട്രോള്‍-ഡീസല്‍ വില യഥാക്രമം 1.34 രൂപയും 2.37 രൂപയും വര്‍ധിപ്പിച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് അന്ന് വിലര്‍ധനയ്ക്ക് കാരണമായത്. നവംബര്‍ അഞ്ചിന് പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്.

 

Follow Us:
Download App:
  • android
  • ios