പെട്രോളിന് ലിറ്ററിന് 14 പൈസ ഇന്ന് വര്‍ധിച്ചു ഉപയോക്താക്കള്‍ക്ക് ഇരുട്ടടി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന. പെട്രോളിന് 14 പൈസ, ഡീസലിന് 16 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വര്‍ധന. ഇന്നത്തെ വിലവര്‍ധനയനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന്‍റെ പുതുക്കിയ വില 82.14 ആണ്. ഡീസലിന്‍റേത് 74.76 രൂപയും.