കോഴിക്കോട്: വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി. ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, കച്ചവടം കുറവുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചു. പ്രതിഷേധ സൂചകമായി നാളെയും മറ്റന്നാളും ഓയില്‍ കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങേണ്ടെന്ന് തീരുമാനിച്ചതായും കോര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred