കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രണ്ട് നേതാവ് എ.എസ്. സൈനബയെ എൻഐഎ ചോദ്യം ചെയ്തു. കേസിൽ സൈനബയെ പ്രതി ചേർക്കുന്നതു സംബന്ധിച്ചും എൻഐഎ പരിശോധന നടത്തിവരികയാണ്. മറ്റു പോപ്പുലർഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുകയാണെന്നും എൻഐഎ അറിയിച്ചു.
മതപരിവർത്തനം, ഹാദിയയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എൻഐഎ ചോദ്യം ചെയ്തത്. മതപരിവർത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ ചോദ്യം ചെയ്തതെന്നാണ് സൂചന.
