രാജസ്ഥാനിലെ ജോധ്‌പുര്‍ ജില്ലയിലെ ഫാലോഡിയില്‍ കഴിഞ്ഞദിവസം 46.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ശ്രീഗംഗാനഗറില്‍ 46.3 ഡിഗ്രിയും ചുരുവില്‍ 46 ഡിഗ്രിയും ബികാനീറില്‍ 45.8 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉഷ്ണ‌തരംഗം അനുഭവപ്പെട്ടു. കേരളത്തില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത് പാലക്കാടാണ്. പാലക്കാട്ട് 40.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.