Asianet News MalayalamAsianet News Malayalam

ഇസ്‌ലാമിക് സ്റ്റേറ്റ് ദക്ഷിണേഷ്യന്‍ തലവനെ വധിച്ചു

Philippines Says It Killed ISIS Linked Leader in Push to Reclaim City
Author
First Published Oct 17, 2017, 10:40 AM IST

മനില: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ദക്ഷിണേഷ്യ വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്‌നിലോണ്‍ ഹാപ്പിലോണിനെ വധിച്ചതായ ഫിലിപ്പീന്‍സ്. മരാവിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധസെക്രട്ടറി ഡ​ൽ​ഫി​ൻ ലോ​റ​ൻ​സാ​ന അ​റി​യി​ച്ചു.

51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ബു സ​യ്യാ​ഫി​ന്‍റെ നേതാവായിരുന്നു ഹാപ്പിലോണ്‍. ഹാപ്പിലോണിനൊപ്പം അബു സയ്യാഫിന്റെ മറ്റൊരു പ്രമുഖ നേതാവായ ഒ​മ​ർ മൗ​തെ​യും വ​ധി​ക്ക​പ്പെ​ട്ടതായി അധികൃതര്‍ അറിയിച്ചു.

ഫിലിപ്പീന്‍സിലെ മരാവി കേന്ദ്രീകരിച്ച് ഐഎസിന്റെ ദക്ഷിണേഷ്യ ആസ്ഥാനം രൂപീകരിക്കാനായിരുന്നു ഹാപ്പിലോണിന്റെയും സംഘത്തിന്റെയും ശ്രമം. ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ മ​രാ​വി ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. 

ഹാ​പ്പി​ലോ​ണി​നെ വ​ധി​ച്ച​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം മ​രാ​വി തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന് ഫിലിപ്പീന്‍സ് സേന പ​റ​ഞ്ഞു. 2001ൽ ​മൂ​ന്നു യു​എ​സ് പൗ​ര​ന്മ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ നിരവധി തീവ്രവാദയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അ​ബു സ​യ്യാ​ഫ് ആയിരുന്നു.

Follow Us:
Download App:
  • android
  • ios