എടക്കാട്: ഫോൺ പ്രണയം അതിരു വിട്ടപ്പോൾ 40കാരിയായ വീട്ടമ്മ 36കാരനായ കാമുകനെ തേടി കാമുകന്റെ നാട്ടിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ കാമുകനെത്തേടിയെത്തിയത്.
ഇരുവരും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചായിരുന്നു കൂടിക്കാഴ്‌ച്ച. നടാൽ റെയിൽവേ ഗേറ്റിനടുത്തായിരുന്നു വ്യത്യസ്തമതവിഭാഗത്തിൽപ്പെട്ട ഇവർ കൂടിക്കാഴ്ചയ്ക്ക് സ്ഥലം നിശ്ചയിച്ചത്. സംഭാഷണം തർക്കത്തിലും ബഹളത്തിലും കലാശിച്ചതോടെ പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിൽ എടക്കാട് പൊലീസും സ്ഥലത്തെത്തി.
റോഡരികിൽ നാടകീയരംഗങ്ങളുമുണ്ടായി. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോളാണ് നാടകീയരംഗങ്ങളുണ്ടായത്. പൊലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങൾ അരങ്ങേറി.
