Asianet News MalayalamAsianet News Malayalam

' ഹലോ.. മന്ത്രിയല്ലേ, ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമല്ലോ'; ബിഷപ്പിന്‍റെ അറസ്റ്റിനായി ഫോൺ വിളി സമരം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ വിളിച്ചുണർത്തൽ സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ജനകീയ കൂട്ടായ്മാ പ്രവർത്തകരാണ് മന്ത്രിമാരെ ഫോണിൽ വിളിച്ചത്.

Phone samaram rape case against franko mulakakl
Author
Thiruvananthapuram, First Published Sep 19, 2018, 8:04 PM IST

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ വിളിച്ചുണർത്തൽ സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ജനകീയ കൂട്ടായ്മാ പ്രവർത്തകരാണ് മന്ത്രിമാരെ ഫോണിൽ വിളിച്ചത്.

മന്ത്രിമാരെ മാറി മാറി വിളിക്കുന്നതാണ് സമരമുറ. ചില മന്ത്രിമാർ പരിശോധിക്കാമെന്ന് മറുപടി നൽകി. ചിലരാകാട്ടെ പൊലീസാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞു. ചിലർഫോൺ പിഎയ്ക്ക് കൈമാറി. ഇന്ന് മന്ത്രിമാർ, ഇനിയും അറസ്റ്റ് നീണ്ടാൽ ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാനാണ് സമര സമിതിയുടെ നീക്കം. കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകികൊണ്ടാണ് ജനകീയ കൂട്ടായ്മയുടെ സമരം.

Follow Us:
Download App:
  • android
  • ios