Asianet News MalayalamAsianet News Malayalam

'ഇത് വിശ്രമിക്കാൻ വരേണ്ട സ്ഥലമല്ല'; സുവർണ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിന് വിലക്ക്

ഇത് വിശ്രമിക്കാൻ വരേണ്ട സ്ഥലമല്ല. വിശ്വാസികൾ പ്രാർത്ഥിക്കുന്നതിനും അവരുടെ സങ്കടങ്ങൾക്ക് സ്വാന്തനം കാണുന്നതിനുമായി വരുന്ന മതകേന്ദ്രമാണെന്നും അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചീഫ് സെക്രട്ടറിയായ രൂപ് സിംഗ് പറഞ്ഞു.

Photos Banned Inside Amritsar's Golden Temple
Author
Amritsar, First Published Jan 9, 2019, 11:18 PM IST

അമൃത്സർ: സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക്. ലോകമെമ്പാടും തീർത്ഥാടകരുള്ള അതിപുരാതന ക്ഷേത്രത്തെ നിന്ദിച്ച് വിനോദസഞ്ചാരികൾ ഫോട്ടോ, വീഡിയോ, സെൽഫിയൊക്കെ എടുക്കുകയാണെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.  

ഇത് വിശ്രമിക്കാൻ വരേണ്ട സ്ഥലമല്ല. വിശ്വാസികൾ പ്രാർത്ഥിക്കുന്നതിനും അവരുടെ സങ്കടങ്ങൾക്ക് സ്വാന്തനം കാണുന്നതിനുമായി വരുന്ന മതകേന്ദ്രമാണെന്നും അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചീഫ് സെക്രട്ടറിയായ രൂപ് സിംഗ് പറഞ്ഞു. അതേസമയം ക്ഷേത്രത്തിലെത്തുന്ന വിഐപികൾക്കോ പ്രതിനിധികൾക്കോ ഫോട്ടോ എടുക്കുന്നതിന് തടസമില്ല.  ദിവസവും ആയിരക്കണക്കിന് വിശ്വാസികളും വിനോദസഞ്ചാരികളുമാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios