കസ്റ്റഡിയിലെടുത്ത സമയത്തെ ശ്രീജിത്തിന്‍റെ ചിത്രം പുറത്ത്

First Published 16, Apr 2018, 10:01 AM IST
picture of sreejith before he got beaten
Highlights
  • വാരാപ്പുഴ സ്റ്റേഷനില്‍ വച്ചെടുത്ത ഈ ചിത്രത്തില്‍ ശ്രീജിത്തിന് കാര്യമായ പരിക്കുളതായി കാണുന്നില്ല

പറവൂര്‍:വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മരണപ്പെട്ട  ശ്രീജിത്തിന് മർദനമേറ്റത് ലോക്കപ്പിനുള്ളിൽ എന്ന് ഉറപ്പിക്കുന്ന ചിത്രം പുറത്ത്. ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയുള്ള ചിത്രമാണ് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചത്. 

വരാപ്പുഴ സ്റ്റേഷനില്‍ വച്ചെടുത്ത ഈ ചിത്രത്തില്‍ ശ്രീജിത്തിന് കാര്യമായ പരിക്കുകള്‍ കാണുന്നില്ല. ആറാം തീയതി രാത്രി 11 മണിയോടെയാണ് ചിത്രം എടുത്തിട്ടുള്ളത്. ചിത്രം എടുത്തതിന് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കസ്റ്റഡി മരണക്കേസിലെ നിര്‍ണായക തെളിവായി ഈ ചിത്രം മാറിയേക്കും.

loader