മലപ്പുറം സ്ഫോടനം നടന്ന സ്ഥലം എ.ഡി.ജി.പി ബി സന്ധ്യ ഇന്നു സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെ കലക്ടറേറ്റിലെ കോടതി വളപ്പിലുള്ള സ്ഫോടനം നടന്ന സ്ഥലത്ത് എത്തി സംഭവത്തെക്കുറിച്ച് വിലയിരുത്തും. തുടര്‍ന്ന് അന്വേഷണ സംഘവുമായി ചര്‍ച്ച ചെയ്ത് കേസിന്റെ പുരോഗതി വിലയിരുത്തും. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയെ ഉപയോഗിച്ച് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. പ്രതിയുടെ മുഖം ദൃക്‌സാക്ഷിക്ക് കൃത്യമായി ഓര്‍മ്മയില്ലാത്തത് രേഖാചിത്രം തയ്യാറാക്കുന്നത് വൈകുന്നതിന് കാരണമാകുന്നുണ്ട്. ഡി.വൈ.എസ്‌.പി അബ്ദുള്‍ ഖാദറിന്റ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം അന്വേഷണം ഇന്നും തുടരും. കേന്ദ്ര ഏജന്‍സികളടക്കമുള്ള മറ്റ് സംഘങ്ങളും കേസ് അന്വേഷണവുമായി മലപ്പുറത്തു തന്നെയുണ്ട്.