ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന സംഘം. 110 പേരടങ്ങുന്ന സംഘം മുംബൈയിൽ നിന്നാണ് എത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് തീർത്ഥാടകർ.
എരുമേലി: ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം. മുംബൈയില്‍ നിന്ന് എത്തിയ 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് തീര്‍ത്ഥാടകര്‍ അറിയിച്ചു.
എരുമേലിയിലുള്ള സംഘം ആര്യൻകാവ് ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനം. 13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉള്‍പ്പെട്ട സംഘമാണ് ശബരിമല ദര്‍ശിക്കാതെ മടങ്ങിപ്പോകുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവരുടെ സംഘമാണ് ശബരിമലയിലേക്കുള്ള യാത്ര പകുതിയില്‍ റദ്ദാക്കിയത്.
