ഗുജറാത്തില്‍ വ്യോമസേന വിമാനം തകർന്നു വീണു പൈലറ്റ് കൊല്ലപ്പെട്ടു തകർന്നത് ഗുജറാത്തിലെ മുന്ദ്രയിൽ

അഹമ്മദാബാദ്: വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയിൽ തകർന്നു വീണു. രാവിലെ പത്തരയ്ക്ക് സാധാരണ പരിശീലപറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് എയർ കമ്മഡോർ സഞ്ജയ് ചൗഹാൻറെ ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനം തകർന്നുവീണ പാടത്ത് മേയുകയായിരുന്ന അഞ്ച് പശുക്കളും ചത്തു. വ്യോമസേന അപകടത്തെക്കുറിച്ച് കോർട്ട് ഓഫ് ഇൻക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്.